---
title: "കെഎസ്ആർടിസി ടെർമിനലുകളിൽ നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്ററും; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്"
english_title: "KSRTC Terminals Napkin vending Machine Incinerator Project State Inauguration Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385701/ksrtc-terminals-napkin-vending-machine-incinerator-project-inauguration-today`"
published_at: "2026-10-06T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac46a40411b5_1000330351.jpg"
keywords: ["KSRTC", "Napkin Vending Machine", "Women Safety"]
---

# കെഎസ്ആർടിസി ടെർമിനലുകളിൽ നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്ററും; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ യാത്രക്കാരായ സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ 14 കെഎസ്ആർടിസി ടെർമിനലുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ യാത്രക്കാരായ സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ 14 കെഎസ്ആർടിസി ടെർമിനലുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്.

വനിതാ ശിശുവികസന വകുപ്പിന്റെ 'വുമൺ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രുവൽ നീഡ്സ്' എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അടിസ്ഥാന സൗകര്യങ്ങൾ ബസ് ടെർമിനലുകളിൽ സജ്ജമാക്കുന്നത്. ദീർഘദൂര ബസ് യാത്രകളിൽ വൃത്തിയുള്ള ശുചിമുറികളുടെയും അടിയന്തര ആർത്തവ ശുചിത്വ സംവിധാനങ്ങളുടെയും അഭാവം സ്ത്രീകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. പുതിയ മെഷീനുകൾ വരുന്നതോടെ യാത്രയിലെ അപ്രതീക്ഷിത ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385701/ksrtc-terminals-napkin-vending-machine-incinerator-project-inauguration-today`)